എമേര്‍ജിംഗ് കേരളയുടെ ഉദ്ഘാടനം നടക്കുന്നതിനാല്‍ കൊച്ചിയിലെ തട്ട് കടകള്‍ നീക്കം ചെയ്യുന്നതായി ഒരു വാര്‍ത്ത‍ കണ്ടു.എത്രയോ സാധാരണക്കാരായ മനുഷ്യരുടെ ജീവിത മാര്‍ഗ്ഗമാണിത്.അവരുടെ വയറ്റത്തടിച്ചു വേണമോ ഈ അഴിമതി മാമാങ്കം നടത്താന്‍?

എമെര്‍ജിംഗ് കേരള

എമെര്‍ജിംഗ് കേരള കൊടിയ അഴിമതിക്കും അടിമത്വാതിനുമുള്ള കരാര്‍ ആണ്.വ്യാപകമായി ഭൂമി കയ്മാറ്റം നടത്തി ലോകത്ത്‌ ഒരിടത്തും വികസന വിപ്ലവം നടത്തിയിട്ടില്ല.അഴിമതി മണക്കുന്ന ഈ പദ്ധതിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം.കേരള വികസനത്തിനുള്ള പോം വഴി ഇതാണോ?കഴിഞ്ഞ ഇടതു സര്‍ക്കാര്‍ ലാഭത്തിലെത്തിച്ച പല വ്യവസായങ്ങളും ഇപ്പോള്‍ നഷ്ടത്തിലാണ്.പുതിയ എട്ടു വ്യവസായ സ്ഥാപനങ
്ങള്‍ ആരംഭിക്കാന്‍ എല്‍ ഡി എഫു സര്‍ക്കാര്‍ ആരംഭിച്ച നീക്കം ഇന്ന് നിലച്ചിരിക്കുന്നു.തൊഴല്‍ അവസരങ്ങള്‍ നല്കാന്‍ ഈ പദ്ധതികള്‍ എന്ത് കൊണ്ട് നടത്തുന്നില്ല?വികസനത്തിന്‌ ഭാവനാ പൂര്‍ണമായ ഒട്ടേറെ വഴികളുണ്ട്.2000 ല്‍ കൊട്ടിഖോഷിച്ച ജിം എന്തായി??????കേരളത്തിന്റെ വികസന ക്കുതിപ്പിനു വലിയ സംഭാവന നല്‍കിയ തിരവനന്തപുരംടെക്നോപാര്‍ക്ക് എല്‍.ഡി.എഫു.സര്‍ക്കരിന്റെ സംഭാവനയായിരുന്നു.കഴിഞ്ഞ എല്‍ ഡി എഫു സര്‍ക്കാര്‍ ഈ രംഗത്ത് നിരവധി പദ്ധതികള്‍ നടപ്പിലാക്കി.വൈദ്യുതി ക്ഷാമം പരിഹരിച്ചു:ഇപ്പോള്‍ വൈദ്യുതിപോലും ഇല്ലാത്ത അവസ്ഥയായി.തൊഴില്‍ അവസരങ്ങളെ കുറിച്ച് പറയുന്ന ഇവര്‍ നിയമന നിരോധനം നടപ്പിലാക്കുന്നു.കേരളത്തിന്റെ വികസനവും പുരോഗതിയുമല്ല യു.ഡി.എഫു.ലക്‌ഷ്യം.ആര്‍ത്തി മൂത്ത അഴിമതിയുടെ പേരാണ് എമാര്‍ജിംഗ് കേരള.

Find It