Social Drinking

പണ്ടുകാലത്തെ കളളുഷാപ്പുകള്‍ ഉള്‍പ്രദേശങ്ങളിലായിരുന്നു. പൊതു ജനങ്ങള്‍ അധികം കടന്നു ചെല്ലാത്ത ഇടങ്ങളില്‍. എല്ലാ ഷാപ്പുകള്‍ക്കും പിന്നാമ്പുറത്ത് ഒരു വാതിലുമുണ്ടാകും. പെട്ടെന്നാരും കാണില്ലെന്നുറപ്പുണ്ടെങ്കിലും കൂടുതല്‍ കുടിയന്‍മാരും കളള് മോന്താനെത്തുന്നത് പിന്‍വാതിലിലൂടെയാകും. പുറകു വശത്തെ വാതിലിലൂടെ കടക്കുമ്പോഴും ഇറങ്ങുമ്പോഴും തലയില്‍ മുണ്ടിട്ടിറങ്ങുന്നത് ശീലമാക്കിയിരുന്നവരായിരുന്നു അധികം പേരും. മദ്യപിക്കുമ്പോഴും മറയുണ്ടായിരുന്നു. ആരുടെയൊക്കെയോ നോട്ടത്തെ ഭയന്നിരുന്നു. പഴയകാലത്തെ ഈ മദ്യശാലകള്‍ 'സാമൂഹിക വളര്‍ച്ച'യുടെ ഏതു ഘട്ടത്തില്‍ വെച്ചാണ് പൊതു നിരത്തുകളിലേക്ക് നടന്നു കയറിയത്? നഗര-ഗ്രാമ വ്യത്യാസമില്ലാതെ പ്രധാന കവലകളില്‍, പൊതുവീഥികള്‍ക്കരികിലെ നീണ്ട ക്യൂവിലേക്ക് അച്ചടക്കത്തോടെ, തലയില്‍ മുണ്ടിടാതെ, അഭിമാനബോധത്തോടെ നിവര്‍ന്നു നിന്നു മദ്യം വാങ്ങാനുളള 'അവകാശബോധത്തിലേക്ക് കുടിയന്‍മാര്‍ കരുത്ത് പ്രാപിച്ചത് എന്നു മുതലാണ്?
ആഗോള വല്‍ക്കരണമെന്നാല്‍ അധിനിവേശമാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭൂപടത്തെ മാത്രമല്ല സാംസ്‌കാരിക മൂല്യങ്ങളെയും അത് മാറ്റി വരയ്ക്കും. പുതിയ ശരികള്‍, പുതിയ തെറ്റുകള്‍ എഴുതിച്ചേര്‍ക്കും.
Social Drinking എന്ന പദം സാമൂഹിക നിഘണ്ടുവില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു കഴിഞ്ഞു. സാമൂഹിക പ്രതിബന്ധതയും രാഷ്ട്രീയ കാഴ്ചപ്പാടും കരുപിടിക്കേണ്ട പ്രായത്തില്‍ യുവത്വം ആഘോഷജീവിതത്തിന്റെ മേച്ചില്‍ പുറങ്ങളിലേക്ക് വഴിമാറി നടക്കുന്നു.

0 comments:

Find It